ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്സ്പ്രസിന്റെ സാധാരണ സര്‍വീസ് ആരംഭിക്കും.
അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തലാക്കിയത്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് ആരംഭിച്ചത്.
Discussion about this post