ജയ്പൂര്‍: ജയിലില്‍ വെച്ച് കൊല്ലപ്പെട്ട പാകിസ്താന് സ്വദേശിയായ തടവുകാരന്റെ മൃതദേഹം ഇന്ന് പാകിസ്താന് കൈമാറും. ഷഖറുള്ള (മുഹമ്മദ് ഹനീഫ്) യുടെ മൃതദേഹം വാഗാ അതിര്‍ത്തി വഴി കൈമാറുമെന്നു ജയ്പൂര്‍ അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ ലളിത് കിഷോര്‍ അറിയിച്ചു.
ജയ്പൂരില്‍ നിന്നും റോഡ് മാര്‍ഗം അട്ടാരിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാകിസ്താന് അധികൃതര്‍ക്ക് കൈമാറും.
Discussion about this post