ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്നും തിരികെയെത്തിയ എയര്‍ഫോഴ്‌സ് വിങ് കമാന്റര്‍ അഭിനന്ദനന്‍ വര്‍ദ്ധമാന്‍ വ്യോമസേന മേധാവി ബിരേന്ദര്‍ സിംഗ് ധനോവയെ കണ്ടു. പാകിസ്താന്‍ കസ്റ്റഡിയിലിരിക്കേ ഉണ്ടായ അനുഭവങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചു.
മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഫെബ്രുവരി 27ന് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പോര്‍ വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം അതിര്‍ത്തിക്കപ്പുറം തകര്‍ന്നു വീണത്. പാരച്യൂട്ടിന്റെ സഹായത്തോടെ താഴെയിറങ്ങിയ അഭിനന്ദനെ പാകിസ്താന്‍ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒടുവില്‍ രണ്ട് ദിവസത്തിനു ശേഷം, പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറിനും ആര്‍ജികെ കപൂറിനു ഔദ്യോഗികമായി കൈമാറുകയായിരുന്നു.