മുംബൈ: പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ നാലു മാസത്തോളം പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെത്തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് നടന്ന സംഭവങ്ങള്‍ തുറന്ന് പറയുകയായിരുന്നു. ശേഷം പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
Discussion about this post