ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദനെ മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദനെ കൈമാറാനെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വനിത ആരാണ് എന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥയായിരിക്കാമെന്നായിരുന്നു പൊതുവിലുള്ള ധാരാണ.
എന്നാല്‍ പാകിസ്താന് വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങള്‍ക്കായി നിയോഗിച്ച ഡയറക്ടറായ ഡോക്ടര്‍ ഫരീഹ ബുഗ്തി ആണ് ആ വനിത. കുല്ഭൂഷന് ജാദവുമായി അമ്മയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചപ്പോഴും ഫോറിന് സര്‍വീസ് ഓഫ് പാകിസ്താന് ഉദ്യോഗസ്ഥയായ ഫരീഹ ബുഗ്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. 2005 മുതലാണ് ഫരീഹ പാകിസ്താന് വിദേശകാര്യ ഓഫീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പാകിസ്താനിലെ ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറിയാണെന്ന പേരില്‍ മറ്റൊരു സ്ത്രീയുടെ പേരാണ് ചില പ്രമുഖ പത്രങ്ങളില്‍ തെറ്റായി ആദ്യം നല്‍കിയത്. പക്ഷേ ആ സ്ത്രീ പാക് നയതന്ത്ര ഉദ്യോഗസ്ഥയായ ഡോ. ബുഗ്തി തന്നെയാണെന്നു വിദേശകാര്യമന്ത്രാലയത്തില്‍ ഉന്നതര്‍ സ്ഥിരീകരിച്ചു.
Discussion about this post