ഒന്നാം നമ്പര്‍ ജഴ്‌സിയില്‍ വീരപുത്രന്‍ അഭിനന്ദന്‍; രാജ്യമെങ്ങും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുമ്പോള്‍ വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം, കൈയ്യടി

വാഗയില്‍ 4 മണിയോടെ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

മുംബൈ: പാകിസ്താന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും മോചിതനായി തലയുയുര്‍ത്തി തിരിച്ച് വന്ന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനിന് രാജ്യത്തുടനീളം അഭിനന്ദനങ്ങളും ആദരവുകൊണ്ടും മൂടുകയാണ്. ബോളിവുഡ് ലോകത്തില്‍ നിന്നുമുള്ള പ്രശംസകള്‍ വേറെ. ഇതിനു പുറമെ വേറിട്ട ആദരമൊരുക്കി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിങ് കമാന്റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് നീലപ്പട ഇന്ത്യയുടെ വീരപുത്രനായി തയ്യാറാക്കിയത്.

പേര് ആലേപനം ജഴ്സി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തുവിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വിവി എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്റെ തിരിച്ചുവരവില്‍ വന്‍ ആഹ്ലാദം പങ്കുവെച്ചിട്ടുണ്ട്. ‘നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ‘യഥാര്‍ത്ഥ ഹീറോ’ എന്നാണ് അഭിനന്ദനെ വിരാട് കോഹ്‌ലിയും വിശേഷിപ്പിച്ചു.

വാഗയില്‍ 4 മണിയോടെ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹം തല ഉയര്‍ത്തി ഇന്ത്യയിലേയ്ക്ക് തിരികെ എത്തിയത്. രാജ്യം വന്‍ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കുന്നത്. വീരപുത്രനെ വരവേല്‍ക്കാന്‍ കുടുംബവും അതിര്‍ത്തിയില്‍ എത്തിയിരുന്നു. മൂന്നു ദിവസമാണ് പാകിസ്താന്റെ പിടിയില്‍ അഭിനന്ദന്‍ കഴിഞ്ഞത്.

Exit mobile version