വീഡിയോകോണ്‍ കേസ്; ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവരുടെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്ന ചന്ദ കൊച്ചാറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇതിനു പുറമെ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവരുടെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

മുംബൈയിലെയും ഔരംഗബാദിലെയും അഞ്ചു കേന്ദ്രങ്ങളിലാണ് ഒരേ സമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് റെയ്ഡ് നടത്തിയത്. അതേ സമയം റെയ്ഡിനെ കുറിച്ച് ഇതുവരെ ചന്ദ കൊച്ചാര്‍ പ്രതികരിച്ചിട്ടില്ല. ചന്ദ കൊച്ചാര്‍ തന്റെ സ്വാധീനം ഉപയോഗിച്ച് വിഡിയോകോണ്‍ കമ്പനിയ്ക്ക് 1875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ച കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷണം നടത്തുന്നത്.

Exit mobile version