ഹൈദരാബാദ്: പാകിസ്താന് സിന്ദാബാദ് വിളിച്ച ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. ”ഹമാരാ പാകിസ്താന് സിന്ദാബാദ്” എന്ന ട്വീറ്റിന് താഴെയാണ് ഇന്ത്യക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത്. മാലിക്ക് ഇന്ത്യയ്ക്കെതിരെ സംസാരിക്കുകയാണെന്നും സാനിയ മിര്‍സ വിഷയത്തില്‍ മറുപടി പറയണമെന്നും ബിജെപി എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്നു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ പുറത്താക്കണമെന്നാണ് ബിജെപി എംഎല്‍എ രാജ സിങ് ആവശ്യപ്പെട്ടത്.
ഷോയ്ബ് മാലിക്കിനെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും ഷോയ്ബിന്റെ ഭാര്യ സാനിയ മിര്‍സ തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഒക്കെയാണ് പലരുടെയും ആവശ്യം. ഹൈദരാബാദില്‍ എടുത്ത തവണ എത്തുമ്പോള്‍ മാലികിനെ കൈകാര്യം ചെയ്യുമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നു.
Hamara #PakistanZindabad 🇵🇰🙏🏼
— Shoaib Malik 🇵🇰 (@realshoaibmalik) February 27, 2019
Discussion about this post