അമൃത്സര്‍: പാകിസ്താന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനന്‍ വര്‍ദ്ധമാനെ വാഗയിലെത്തിച്ചു. അല്‍പ്പസമയത്തിനകം ഇന്ത്യയ്ക്ക് കൈമാറും. ആവേശത്തോടെയാണ് രാജ്യം അഭിനന്ദനെ വരവേറ്റത്. മൂന്ന് ദിവസം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് നല്‍കുന്നത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെയാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തി ചേര്‍ന്നിട്ടുള്ളത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ അഭിനന്ദനെ ആവശേത്തോടെ വരവേല്‍ക്കാന്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പോലീസ് ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ലാഹോറിലെത്തിച്ചത്. യന്ത്രതകരാര്‍ മൂലം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് പാകിസ്താന്റെ അതിര്‍ത്തിയിലായിരുന്നു. ശേഷം കമാന്‍ഡറെ പാക് സൈന്യം വളയുകയായിരുന്നു.
എതിരാളികള്‍ക്ക് മുന്‍പിലും തന്റെ രാജ്യത്തിന്റെ ആവേശം കൈവിടാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം നശിപ്പിച്ച് രാജ്യത്തെ സംരക്ഷിച്ചിരുന്നു. അദ്ദേഹത്തെ തിരികെ ലഭിക്കാനും ഇന്ത്യ ശക്തമായി തന്നെ ഇടപെടല്‍ നടത്തിയിരുന്നു. അഭിനന്ദനെ വെച്ച് വിലപേശിയെങ്കിലും നടപ്പിലാവില്ലെന്ന് കണ്ടതോടെ അദ്ദേഹത്തെ തിരികെ ഏല്‍പ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാവുകയായിരുന്നു.
പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ മുട്ട് മടക്കിയെ പറ്റൂവെന്ന് ശക്തമായ പ്രതിഷേധങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും ശക്തമാകുന്നുണ്ടായിരുന്നു. അഭിനന്ദന്റെ തിരിച്ചുവരവ് രാജ്യം ആവേശത്തോടെ ആഘോഷമാക്കുകയാണ്. നാലുപാടും അദ്ദേഹത്തെ അഭിനന്ദിച്ചും ധീരതെ സല്യൂട്ട് ചെയ്തും ബോളിവുഡ് രംഗത്ത് നിന്ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.
Pakistan: Visuals from Wagah in Lahore; IAF Wing Commander #AbhinandanVarthaman will soon be handed over to the Indian Air Force at Attari-Wagah border pic.twitter.com/xEPghVgNzi
— ANI (@ANI) March 1, 2019