കരിംഗഞ്ച്: സമൂഹത്തില്‍ പേരുണ്ടാക്കന്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നവരുണ്ട്.. മാത്രമല്ല വൈറ്റ് കോളര്‍ ജോലി മാത്രമേ ചെയ്താലേ ആളുകള്‍ മാനിക്കൂ എന്ന തെറ്റിദ്ധാരണയും ആളുകള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അത്തരം നിര്‍ബന്ധബുദ്ധിയുള്ളവര്‍ കണ്ട് പഠിക്കണം ഈ വൃദ്ധനെ… അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലിയാണ് നാടിന് മാതൃകയായത്.
വേണ്ട വിദ്യാഭ്യാസമില്ലാത്ത വെറും സാധാരണക്കാരനായ സൈക്കിള്‍ റിക്ഷാവലിക്കാരനാണ് അഹമ്മദ് അലി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ആരെന്ന് അറിഞ്ഞാല്‍ ആരും ഒന്ന് എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും. 82-മത്തെ വയസ്സിനുള്ളില്‍ അദ്ദേഹം കഷ്ടപ്പാടിലൂടേയും ദാരിദ്രത്തിലൂടെയും ലോകത്തെ അറിഞ്ഞു. 40 വര്‍ഷം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒമ്പത് സ്കൂളുകളാണ്.
തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയത്. പട്ടിണി കിടന്നും പോകാന്‍ തയാറായാലും അടുത്തെങ്ങും അത്തരത്തില്‍ ഒരു സ്കൂള്‍ ഇല്ലാതിരുന്നതും മറ്റൊരു കാരണമായി.
എന്നാല്‍ തനിക്കോ പഠിക്കാന്‍ കഴിഞ്ഞില്ല ഇനി തന്റെ മക്കള്‍ക്കും ആ ഗതി ഉണ്ടാകുമോ എന്ന ഭയമായിരുന്നു അലിയിക്ക്. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്കൂള്‍ പോലും ഉണ്ടായിരുന്നില്ല. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അടുത്ത തലമുറയ്ക്കായി തന്റെ ജീവിതം കൊണ്ട് മാര്‍ഗ്ഗം കാട്ടി കൊടുത്ത ഈ വൃദ്ധനെ തേടി പ്രധാനമന്ത്രിയുടെ പ്രശംസയും എത്തി.
Discussion about this post