പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തില്‍ ‘മുത്തമിട്ട്’ യുവതി; സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

മോഡിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധവും മറ്റും ശക്തമാകുമ്പോഴാണ് യുവതിയുടെ സ്‌നേഹ പ്രകടനം എത്തുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് പ്രിയമുള്ളവര്‍ രാജ്യത്ത് അനവധിയാണ്. പലഘട്ടങ്ങളിലും പലരും അത് വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലൊരു പ്രിയമാണ് ഇപ്പോള്‍ ഇവിടെയും ചര്‍ച്ചയാകുന്നത്. മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോഡിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് വൈറലാകുന്നത്. ടിക് ടോക്കിലൂടെ ഇപ്പോള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മോഡിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധവും മറ്റും ശക്തമാകുമ്പോഴാണ് യുവതിയുടെ സ്‌നേഹ പ്രകടനം എത്തുന്നത്. ഒരു വിഭാഗം എതിര്‍ത്താലും മറ്റൊരു വിഭാഗം മോഡിയെ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Exit mobile version