ചെന്നൈ: ഇന്ത്യയ്ക്ക് മോഡിയെ പോലുള്ള ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ ആവശ്യമില്ലെന്ന് തെന്നിന്ത്യന്‍ നടി രോഹിണി. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയില്‍ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി വ്യക്തമാക്കി.
അതേ സമയം കമല്‍ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിവുണ്ടെന്ന കാര്യത്തില്‍ സംശയം ഒന്നുമില്ലെന്നും എന്നാല്‍ ആ കഴിവ് എന്തിനാണ് ഉപയോഗിക്കുന്നതെന്നാണ് പ്രധാനമെന്നും രോഹിണി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് ലക്ഷ്യമെങ്കില്‍ അത് കൃത്യമായ വഴിയാണെന്നും രോഹിണി പറഞ്ഞു.
കരുണാനിധിയും ജയലളിതയും ഇല്ലാത്ത തമിഴ്നാട് രാഷ്ട്രീയത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന് പൊതുജനം തിരിച്ചറിയണമെന്നും രോഹിണി അഭിപ്രായപ്പെട്ടു.
Discussion about this post