അഭിനന്ദന്‍ ഇന്ത്യയിലേക്ക്; പ്രത്യേക വിമാനത്തില്‍ ലാഹോറിലേക്ക്, മൂന്നു മണിയോടെ ഇന്ത്യയിലെത്തും!

വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിര്‍ത്തിയിലെത്തും. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു.

ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്താന്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ഒരു രാജ്യം മുഴുവന്‍. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിര്‍ത്തിയിലെത്തും. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു.

സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ വര്‍ദ്ധമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു. അഭിനന്ദന്‍ റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് തിരിച്ചു. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന്‍ അഭിനന്ദനെ എത്തിക്കുന്നത്.

അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്ക്രോസ്സ് നടത്തും. തുടര്‍ന്ന് റെഡ്ക്രോസ്സാണ് വാഗാ അതിര്‍ത്തിയിലേക്കെത്തിക്കുന്നത്. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സംസാരിക്കും. വന്‍ സ്വീകരണമാണ് ജനങ്ങളും വിങ് കമാന്‍ഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

Exit mobile version