ഡല്‍ഹി: ബിജെപിക്കെതിരായി സംസാരിക്കുന്നതിനാല്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന് സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അടുത്തകാലത്ത് സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസ്താവനകളും ട്വീറ്റുകളും ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇതില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയാലുടന്‍ സ്വാമിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് വിവരം.
ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും, വിജയ്മല്യയെ രാജ്യം വിടാന്‍ അനുവദിച്ച് അരുണ്‍ ജെയ്റ്റിലായണെന്ന പ്രസ്താവനയും, ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകളും ബിജെപി നേതൃത്വത്തെയും അമിത്ഷായെയും ചൊടിപ്പിച്ചെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്. സ്വാമിയുടെ പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് അമിത് ഷായുടെ നിലപാട്.
Discussion about this post