കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ബാലാക്കോട്ടെ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടണമെന്ന് അവര്‍ ട്വിറ്ററിലൂടെയാണ് ഉന്നയിച്ചത്. വെളുപ്പിന് നടത്തിയ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്നും മമതാ കുറ്റപ്പെടുത്തി.
ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ തങ്ങള്‍ക്ക് അറിയണം. എവിടെയാണ് ബോംബിട്ടത്? എത്ര പേരാണ് കൊല്ലപ്പെട്ടത്? ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ആരും മരിച്ചിട്ടില്ല എന്നതുള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരുന്നു. ചില മാധ്യമങ്ങളില്‍ ഒരാള്‍ മാത്രമാണ് മരണപ്പെട്ടതെന്നും പറയുന്നു. അതുകൊണ്ട് തന്നെ കൃത്യമായ വിവരം പുറത്തു വിടണമെന്നാണ് മമത ബാനര്‍ജി ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
WB CM: After air strike, PM did not hold any all party meet. We want to know details of the operation. Where the bomb was dropped, how many people died. I was reading foreign media and they said that none died and some media houses said one died. We want to know the details. pic.twitter.com/jRSvcpbCTH
— ANI (@ANI) February 28, 2019
Discussion about this post