ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച താഴോട്ടെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ ജിഡിപി വളര്‍ച്ച 6.6 ശതമാനം ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തിലെ ഫലമാണ് പുറത്തുവന്നത്. ജൂലൈ, സെപ്റ്റംബര്‍ കാലയളവിലെ 7 ശതമാനത്തോളം വളര്‍ച്ചയില്‍ നിന്നാണ് ഈ കുറവ് ഇപ്പോള്‍ സംഭവിച്ചത്.
2017ലെ ജൂലൈ, സെപ്റ്റംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ജിഡിപി ഇത്രയും താഴ്ന്ന നിലയില്‍ എത്തുന്നത്. 60 ശതമാനത്തോളം ഉപഭോക്ത വിനിമയത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇത്തവണ ഉപഭോക്താക്കള്‍ കുറഞ്ഞതാണ് ജിഡിപി നില താഴാന്‍ കാരണമായത്. ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു.
2018,19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ജിഡിപി പ്രവചനം 7 ശതമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. നേരത്തെ 7.2 ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
Discussion about this post