ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും പോര്‍വിളി മുഴക്കുകയാണ്. ഇന്നും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന് പറഞ്ഞ 3 കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്നലെ സേനാ വാര്‍ത്താ സമ്മേളനം…
കള്ളം ഒന്ന് : രണ്ട് വിമാനങ്ങളും മൂന്ന് പൈലറ്റുമാരും വീണു
ഇന്ത്യയുടെ രണ്ട് യുദ്ധ വിമാനങ്ങളും മൂന്ന് പൈലറ്റുമാരെയും വെടിവച്ചു വീഴ്ത്തിയെന്ന് പറഞ്ഞ പാകിസ്താന് പിന്നീട് രണ്ട് വിമാനങ്ങളും രണ്ടു പൈലറ്റുമാരെന്ന് മാറ്റി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വീണ മൂന്ന് പൈലറ്റ്മാരില്‍ രണ്ടുപേര്‍ ഇന്ത്യ തകര്‍ത്ത പാകിസ്താന്റെ എഫ് 16ല്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ടവരാണ്. അഭിനന്ദനെ പിടിച്ചത് സ്ഥിരീകരിച്ച പാകിസ്താന് ഒടുവില്‍ വെടിവെച്ചിട്ടത് ഒരു ഇന്ത്യന്‍ വിമാനമാണെന്നും കസ്റ്റഡിയില്‍ ഒരു ഇന്ത്യന്‍ പൈലറ്റുമാണെന്ന് തിരുത്തി.
കള്ളം രണ്ട് : എഫ്. 16 വിമാനങ്ങള്‍ ഉപയോഗിച്ചില്ല
ആക്രമണത്തിന് എഫ്. 16 വിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്ന് വാദിച്ച പാക് സേന അതിലൊന്ന് ഇന്ത്യ വീഴ്ത്തിയത് തള്ളിയിരുന്നു. എഫ്. 16 വിമാനത്തില്‍ ഉപയോഗിക്കുന്ന ആമ്രാം മിസൈലിന്റെ അവശിഷ്ടം രജൗരിയില്‍ നിന്ന് ലഭിച്ചു.
കള്ളം മൂന്ന് : ബോംബിട്ടത് തുറസായ സ്ഥലത്ത്
പാക് വിമാനങ്ങള്‍ തുറസായ ജനവാസമില്ലാത്ത മേഖലയിലാണ് ബോംബ് വര്‍ഷിച്ചതെന്ന അവരുടെ വാദവും തെറ്റാണ്. ഇന്ത്യന്‍ സേനാ ക്യാമ്പുകളെ ലക്ഷ്യമാക്കിയാണ് ബോംബിട്ടത്. തിരിച്ചടിച്ചതിനാല്‍ അവ ലക്ഷ്യം തെറ്റിയാണ് വീണത്.
Discussion about this post