ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള രാമക്ഷേത്രത്തില്‍ ആചാരപരമായി വിലക്ക് നേരിടുന്ന വിഭാഗത്തിലെ യുവാവിന്റെ വിവാഹം നടത്തി പോലീസ്. ഇന്നലെയാണ് സംഭവം നടന്നത്. ഈ ക്ഷേത്രത്തില്‍ കയറുന്നതിന് ബലായിസ് എന്ന ദളിത് സമൂഹത്തിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് അജയ് മാളവ്യ എന്ന 22കാരന് വിവാഹിതനായത്.
അതേസമയം പ്രതിഷേധവുമായി ആരും രംഗത്തെത്തിയില്ലെന്നും ശക്തമായ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഔറംഗ്പുരയിലെ രാമക്ഷേത്രത്തില്‍ ദളിത് വിഭാഗത്തിനു അയിത്തം കല്‍പ്പിക്കുന്നതായി അഖിസ ഭാരതീയ ബലായി മഹാസഭ ബുധനാഴ്ച ബെത്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഗ്രാമത്തില്‍ ജാതിവിവിചേനം നിലനില്‍ക്കുന്നുവെന്നും ക്ഷേത്രത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അജയ് മാളവ്യയുടെ വിവാഹത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയത്. അതേസമയം 2009ല്‍ അജയ് മാളവ്യയുടെ ജേഷ്ടന്റെ വിവാഹ ഘോഷയാത്ര നടക്കുമ്പോള്‍ അതിനുള്ളിലേയ്ക്ക് ചിലര്‍ കല്ലെറിഞ്ഞെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
Discussion about this post