ശ്രീനഗര്‍: വീണ്ടും യുദ്ധക്കളമായി കാശ്മീര്‍. കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്.
അതേസമയം കാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ കൂട്ടപലായനത്തിനൊരുങ്ങി. ഔദ്യോഗിക അറിയിപ്പ് വന്നാലുടന്‍ വീട് വിട്ടുപോകാന്‍ സജ്ജരായിരിക്കാന്‍ ആണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇപ്പോള്‍ തന്നെ സ്ഥിതി മോശമാകുന്നത് മനസ്സിലാക്കി പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. എങ്ങോട്ട് പോകണമെന്ന് അറിയാത്ത ചിലര്‍ ഇപ്പോഴും ഭയപ്പാടോടെ സ്വന്തം വീടുകളില്‍ കഴിയുകയാണ്.
എന്നാല്‍ ആക്രമണം രൂക്ഷമായാല്‍ പാകിസ്താന് മിസൈലുകള്‍ക്ക് എത്താന്‍ കഴിയാത്ത ദൂരത്തേക്ക് മാറണം. ഏത് നിമിഷവും വീടുവിട്ടുപോകാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശം വിശദമാക്കുന്നു.
Discussion about this post