ന്യൂഡല്‍ഹി: മകനുമായി പിണങ്ങി ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയ മലയാളി വൃദ്ധയ്ക്ക് കൈത്താങ്ങായി പോലീസ് ഉദ്യോഗസ്ഥര്‍. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പാലക്കാട് പെരിങ്ങോട്ട്കുറിച്ചി സ്വദേശിനിയായ പാര്‍വ്വതിയമ്മയെ പോലീസ് കണ്ടെത്തിയത്.
എഴുപത്തിയെട്ട് വയസ്സുകാരിയായ പാര്‍വ്വതിയമ്മ കോയമ്പത്തൂരുള്ള മകനൊപ്പം താമസിക്കുകയായിരുന്നു. ഓര്‍മ്മക്കുറവുള്ള ഇവര്‍ ഡല്‍ഹി ഗുഡ്ഗാവിലുള്ള ബന്ധുവീട്ടിലേക്ക് വരാന്‍ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ കയറി.
ഗുഡ്ഗാവിനടുത്ത് വഴി അറിയാതെ അലഞ്ഞു നടന്ന ഇവരെ പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ബന്ധപ്പെടേണ്ടവരുടെ നമ്പരോ കൃത്യമായ മേല്‍വിലാസമോ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ചാണക്യപുരി സ്റ്റേഷനിലാണ് പാര്വ്വതിയമ്മയുള്ളത്.
Discussion about this post