ഹൈദരാബാദ്: തനിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. താന്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ടിക്കറ്റിന് വേണ്ടിയുള്ള പോരാട്ടങ്ങളും അരങ്ങേറുന്നത്. കോണ്‍ഗ്രസിന്റെ ബില്ല സുധീര്‍ റെഡ്ഡിയാണ് പാര്‍ട്ടിയില്‍ സ്ഥനാര്‍ത്ഥിത്വം ലഭിക്കണമെന്നാവശ്യപ്പെട്ട് കേസുമായി മുന്നോട്ടുപോയിട്ടുള്ളത്.
താന്‍ മുതിര്‍ന്ന റൗഡിയാണെന്നും പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റെഡ്ഡിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. തനിക്ക് ക്രൈം റെക്കോര്‍ഡ് ഉണ്ടെന്നും അതാണ് ജൂനിയര്‍ റൗഡിയെക്കാള്‍ മത്സരിക്കാന്‍ തനിക്കുള്ള യോഗ്യതയെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തന്നെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും അനുയായികള്‍ക്കൊപ്പമുള്ള വീഡിയോയില്‍ റെഡ്ഡി പറയുന്നു. ഭൂമി തട്ടിയെടുത്തതിനോ അപകീര്‍ത്തിപ്പെടുത്തിയതിനോ സാമ്ബത്തിക അട്ടിമറി നടത്തിയതിനോ തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും താന്‍ ഒരു കുടുംബത്തെപ്പോലും നശിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ജന്‍ഗ രാഘവറെഡ്ഡിക്ക് പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കണമെന്നാണ് ബില്ല സുധീര്‍ റെഡ്ഡിയുടെ ആവശ്യം.
രാഘവ റെഡ്ഡിയെപ്പോലെ താന്‍ കരാര്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടില്ലെന്നും, ഞാന്‍ അദ്ദേഹത്തെപ്പോലെ അല്ലെന്നും റെഡ്ഡി വീഡിയോയില്‍ പറയുന്നു. തനിക്ക് റൗഡിപ്പട്ടം ചുമത്തിത്തന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കത്തിന് എതിരായാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിലെ അനീതികള്‍ക്കെതികെ പ്രതിഷേധിക്കുകയായിരുന്നു താനെന്നും റെഡ്ഡി വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഞാന്‍ റൗഡിയായത് പാര്‍ട്ടിക്ക് വേണ്ടിയാണ് റെഡ്ഡി പറയുന്നു.
Telangana- Fight over Congress Palakurthy ticket in Warangal. According to a few Congress leaders- the seniot ‘rowdy’ in the party should get the ticket. Nenu nee kanna senior rowdy nenu- says Sudhir Reddy to his opponent Raghav Reddy. #Congress #Telangana #TelanganaElections pic.twitter.com/CF5M8vSLIv
— Rishika Sadam (@RishikaSadam) October 27, 2018
Discussion about this post