ന്യൂഡല്‍ഹി: വിങ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന്റെ പിടിയിലായ വ്യോമസേന വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു.
സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അഭിനന്ദന് വര്‍ദ്ധമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന് വൈകാതെ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കണ്വെന്ഷന് പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ കണക്കിലെടുക്കുകയെന്നതു സംബന്ധിച്ചും അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും പാകിസ്താന് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രം ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post