ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ്യാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങളെ അസ്താന കഴിഞ്ഞ ദിവസം പാടെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥ എന്താണോ അത് തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് നവംബര്‍ ഒന്നു വരെ രാകേഷ് അസ്താന അവധിയിലാണ്.
ജസ്റ്റീസ് നജ്മി വസീരി അധ്യക്ഷനായുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അസ്താനയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ആവശ്യത്തില്‍ മറുപടി നല്‍കാത്തതെന്താണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യാഴാഴ്ചയോ അതിനു മുമ്പോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Discussion about this post