മുംബൈ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാര്ക്കായി ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം കൈകോര്‍ത്തതും സഹായ ഹസ്തങ്ങള്‍ നീട്ടിയും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ജവാന്മാരുടെ കുടുംബത്തിന് അഞ്ച് കോടി നല്‍കാമെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അക്ഷയ് കുമാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീത് റാം ഗുര്‍ജറിന്റെ ഭാര്യ സുന്ദരി ദേവിയെ തേടി അക്ഷയ് കുമാറിന്റെ സഹായ ഹസ്തം എത്തുന്നത്. 15 ലക്ഷം രൂപയാണ് നടന് കുടുംബത്തിനായി നല്‍കിയത്. പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് ജവാന്റെ സഹോദരന് വിക്രം സിങ് രംഗത്തെത്തി.
ഞങ്ങള്‍ വളരെ ദരിദ്രരാണ്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ജീത്. അവര്‍ക്ക് സ്വന്തമായി വീടില്ല. ജീതിന്റെ മരണത്തോടെ ഞങ്ങള്‍ വീണ്ടും പട്ടിണിയിലായി. സഹായം ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലാണ് അക്ഷയ് കുമാറിന്റെ ധനസഹായമെത്തുന്നത്. ”-വിക്രം പറയുന്നു.
ഭാര്യയും രണ്ട് പെണ്കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ജീതിന്റെ കുടുംബം. പ്രായമായ മാതാപിതാക്കളെയും നോക്കിയിരുന്നത് ജീത് തന്നെയാണ്. ഒറ്റ നിമിഷത്തിലാണ് കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളും ചീട്ട് കൊട്ടാരത്തിന് സമം തകര്‍ന്നു വീണത്.
Discussion about this post