ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന രംഗത്ത്.
‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നും അറിയേണ്ടത് വിങ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്’എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.
സ്വന്തം ഫിറ്റ്നെസിനെ കുറിച്ച് പറയാന്‍ ട്വിറ്ററില്‍ ഓടിയെത്തുന്ന മോഡി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് മോഡി തയ്യാറായത്. എന്നാല്‍ ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് നഷ്ടമായവരെ കുറിച്ച് എന്തെങ്കിലും പറയാനോ അവരുടെ ജീവത്യാഗത്തില്‍ അപലപിക്കാനോ മോഡി തയ്യാറായിട്ടില്ല. ദിവ്യ സ്പന്ദന കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാതിസ്താന് തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദനെ കുറിച്ചും ഇദ്ദേഹത്തിനൊപ്പം കാണാതായ മറ്റൊരു സൈനികനെ കുറിച്ചുമായിരുന്നു ദിവ്യയുടെ പ്രതികരണം.
Discussion about this post