ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആകാന്‍ പോകുന്ന വ്യക്തി ആരെന്ന് അറിയാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല ഒരുപക്ഷേ ഒരു തവണ കൂടി ഒരു കന്നഡിഗ ആ സ്ഥാനത്ത് വന്നേക്കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
20-22 സീറ്റുകള്‍ നല്കി കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അനുഗ്രഹിച്ചാല്‍ ആ സ്വപ്നം സഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്ത് എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചുകൂടാ എന്നായിരുന്നു കുമാരസ്വാമി ചോദിക്കുന്നത്.
”1996 ല്‍ 16 ലോക്സഭാ സീറ്റ് നല്കി ജനങ്ങള്‍ പിന്തുണച്ചപ്പോള്‍ എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി പദത്തിലെത്തി. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വീണ്ടും അത്തരമൊരു കാര്യം സംഭവിച്ചുകൂടായ്കയില്ല. രാജ്യത്തെ ബ്ലാക്ക് മണി തുടച്ചുമാറ്റാനാണ് നോട്ടു നിരോധനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതെന്നും പക്ഷേ ഞങ്ങളുടെ ഓരോ എംഎല്‍എമാര്‍ക്കും 40-50 ലക്ഷത്തോളം രൂപ വീതമാണ് അവര്‍ വാഗ്ദാനം ചെയ്തതെന്നും എവിടെ നിന്നാണ് ഈപണം വരുന്നതെന്നും കുമാരസ്വാമി ചോദിച്ചിരുന്നു. ബിജെപിക്കാര്‍ ഒഴുക്കുന്ന പണം ബ്ലാക്കോ വൈറ്റോ’ കുമാരസ്വാമി ചോദിക്കുന്നു
Discussion about this post