ന്യൂഡല്‍ഹി: ഭീകരവാദത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് എല്ലാവിധ സഹായവാഗ്ദാനവുമായി ഇന്ത്യന്‍ കോമേഴ്ഷ്യല്‍ പൈലറ്റ് അസോസിയേഷന്. ഏത് സാഹചര്യത്തിലും എല്ലാവിധ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അസോസിയേഷന് അറിയിച്ചു.
രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സജ്ജരാണ്. സൈന്യത്തിന് ശേഷം രാജ്യത്തെ സംരക്ഷിക്കേണ്ട ദൗത്യം പൈലറ്റുമാര്ക്കുണ്ടെന്ന് തങ്ങള്‍ കരുതുന്നതെന്നും അസോസിഷേയന്‍ അറിയിച്ചു. എഎന്‍ഐയാണ് പൈലറ്റ് അസോസിയേഷന്റെ സഹായം പുറംലോകത്തെ അറിയിച്ചത്.
Indian Commercial Pilots Association: ICPA being a patriotic and responsible union would like to extend complete support and co-operation in all operations as the situation demands. We will support the government and the PMO in this fight against terrorism. pic.twitter.com/91SrDXuyi8
— ANI (@ANI) February 28, 2019
Discussion about this post