ചെന്നൈ: മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട്, അവന് തളരില്ല
പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ കുറിച്ച് പിതാവിന്റെ വാക്കുകളാണിത്. അതേസമയം അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുന്നെന്നും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഏല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും വര്‍ദ്ധമാന്റെ പിതാവ് സിങ്കക്കുട്ടി വര്ദ്ധമാന് വ്യക്തമാക്കി.
‘വീഡിയോകളില്‍ അവന് സംസാരിക്കുന്നത് വളരെ ധീരമായാണ്, അവന് സഥാര്‍ത്ഥ സൈനികനാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവന്റെ തിരിച്ച് വരവിന് വേഗം കൂട്ടും. പാക് കസ്റ്റഡിയില്‍ അവന് പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നു. ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന് തിരികെയെത്തണം’ പിതാവ് പറഞ്ഞു.
ഇന്നലെയാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലുള്ള അഭിനന്ദന് വര്‍ദ്ധമാന്റെ വീഡിയോകളും ചിത്രങ്ങളും പാകിസ്ഥാന് പുറത്തുവിട്ടിരുന്നു.
Discussion about this post