ന്യൂഡല്‍ഹി: രാവും പകലും ഇല്ലാതെ അതിര്‍ത്തിയില്‍ ഉറക്കമളച്ച് രാജ്യസുരക്ഷ കാത്തു സൂക്ഷിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പരിഹസിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആക്രമണത്തിനോ യുദ്ധത്തിനോ തയ്യാറാകാന്‍ ഇന്ത്യന്‍ സൈന്യത്തിന് 6, 7 മാസമെങ്കിലും വേണമെന്നും സ്വയം സേവകര്‍ക്ക് മൂന്ന് ദിവസം മതിയെന്നുമായിരുന്നു നേതാവിന്റെ പരിഹാസം.
ഇത്തരം ഘട്ടങ്ങളില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ മുന്നില്‍ നില്ക്കാന് സംഘപരിവാറുകാര്‍ തയ്യാറാണെന്നും ഭാഗവത് പ്രസംഗത്തില്‍ പറയുന്നു. ആര്‍മിയിലേക്ക് ഒരാളെ പരിശീലിപ്പിച്ചെടുക്കാണ് കൂടുതല്‍ സമയമെടുക്കും. ആര്‍എസ്എസ് ശൈലിയില്‍ അത്രയും ആവശ്യമില്ല. ബിഹാറിലെ മുസര്പൂരില് ആര്‍എസ്എസ് പരിപാടിയിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.
ആര്‍എസ്എസ് തലവന്റേത് മുഴുവന്‍ ഇന്ത്യക്കാരേയും അപമാനിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മുഴുവന്‍ സൈനികരേയുമാണ് മോഹന്‍ ഭാഗവത് അപമാനിച്ചിരിക്കുന്നതെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.
Discussion about this post