കൊല്‍ക്കത്ത: 2000 രൂപയുടെ വ്യാജ നോട്ടുമായി കൊല്‍ക്കത്തയില്‍ രണ്ട് പേര് പിടിയില്‍. ഏഴ് ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത തുക മുഴുവന്‍ 2000 രൂപ സീരീസിലുള്ളതാണ്. ആന്റി ഫേക്ക് ഇന്ത്യന്‍ കറന്‍സി നോട്ട് ടീമിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലും കൊല്‍ത്തയില്‍ വെച്ച് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര് പിടിയിലായിരുന്നു. അതും രണ്ടായിരം രൂപ നോട്ടുകള്‍ തന്നെയായിരുന്നു. ഇതിന് മുന്‍പായി മാല്‍ഡയില്‍ വെച്ച് 9 ലക്ഷം രൂപയുടെ കള്ളപ്പണവും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടിയിരുന്നു. വ്യാജ കറന്‍സിയുടെ ഹബ്ബായി മാല്‍ഡ മാറിയിരിക്കുകയാണെന്നും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പറഞ്ഞു.
Discussion about this post