ഗാന്ധിനഗര്‍: ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ നാവിക സേന ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം സംശയം തോന്നുന്ന എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പോലീസിനെ സമീപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് മന്ത്രിസഭാ ഉപസമിതിയോഗവും കേന്ദ്ര മന്ത്രിസഭായോഗവും ചേരുന്നുണ്ട്. യോഗത്തില്‍ നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും വിശദമായി യോഗം വിലയിരുത്തും.
Discussion about this post