ന്യൂഡല്‍ഹി: പാകിസ്താന് ശക്തമായ താക്കീതുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വസുദൈവ കുടുംബകം എന്ന അടിസ്ഥാന തത്വത്തില്‍ ലോകം ഒരു കുടുംബം എന്ന നിലയിലാണ് ഇന്ത്യയുടെ നയതന്ത്ര കാഴ്ചപ്പാടുള്ളത്.
യുദ്ധം വേണ്ട എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തങ്ങള്‍ ദുര്‍ബ്ബലരാണെന്ന് ധരിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലായിടത്തും സമാധാനം പുലര്‍ത്തണമെന്ന് കരുതുന്ന സമാധാനവാദിയായ രാജ്യമാണ് തങ്ങളുടേത്. എങ്കിലും, സമാധാനകാംഷിയായത് കൊണ്ട് തങ്ങള്‍ ദുര്‍ബ്ബലരാണെന്നോ രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ ധരിക്കരുത്.
ഞങ്ങളുടെ പുരോഗതി തടയാന്‍ ശ്രമിക്കുന്ന വിനാശകരമായ ഇത്തരം നടപടികളെ വെച്ചു പൊറിപ്പിക്കില്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.