ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെട്ട് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ വീഡിയോ പുറത്ത് വന്നതിന് ശേഷം അഭിനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ജല്‍വായു വിഹാര്‍ ഹൗസിംഗ് കോളനിയിലേക്ക് എത്തിയവരെ സുരക്ഷാ സേന തടഞ്ഞു. കോളനിയിലേക്ക് പുറത്ത് നിന്ന് ആരെയും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. പോലീസ് കാവലിലാണ് വീടും പരിസരവും. തമിഴ്നാട് സ്വദേശിയായ അഭിനന്ദന് 2004ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്.
വിരമിച്ച എയര്‍മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമന്റെ മകനാണ് അഭിനന്ദന്. നാല്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു സിങ്കക്കുട്ടി. മിഗ് യുദ്ധവിമാനങ്ങളില്‍ വിദഗ്ധനായിരുന്നു സിങ്കക്കുട്ടിയും. സേനയില്‍ ചേര്‍ന്നതിന് ശേഷം അച്ഛന്റെ ഈ പാതയാണ് മകനും പിന്തുടര്ന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് അഭിനന്ദന് ലീവിന് വീട്ടിലെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേനയിലെ പൈലറ്റാണ്.
കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ് വര്ധമാന്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്കിയ ഓപ്പറേഷന് കമാന്‍ഡായിരുന്നു.
അഭിനന്ദനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.
Discussion about this post