ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് ഒരു കോടി രൂപ സംഭാവന നല്കാന് ഒരുങ്ങി ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ എളിയ സംഭാവനയെന്ന് കുടുംബം അറിയിക്കുന്നു. ഇത് അര്‍പ്പണമാണ്, നമുക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള സമര്‍പ്പണം, ലതാ മങ്കേഷ്ക്കറിന്റെ സഹോദരന് പറയുന്നു. ഏപ്രില്‍ 24 ന് പിതാവ് ദിനനാഥ് മങ്കേഷ്ക്കറിന്റെ ഓര്മ്മദിനത്തിലായിരിക്കും പണം സേനിയ്ക്ക് കൈമാറുക.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് രാജ്യത്തിനായി ജീവന് ബലികൊടുത്തത്. രാജ്യത്തെ ഓരോരുത്തരെയും സങ്കടത്തിലാക്കിയ ഒന്നായിരുന്നു അത്. മരിച്ച ജവാന്മാരെ സഹായിക്കുന്നതിനായി നിരവധി പ്രമുഖരാണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ബലിദാനികളായ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ക്രിക്കറ്റ് താരം സെവാഗ് അറിയിച്ചിരുന്നു.. അമിതാഭ് ബച്ചന്, വീരേന്ദര്‍ സേവാഗ്, മുകേഷ് അംബാനി തുടങ്ങിയവരാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുകേഷ് അംബാനിയുടെ ജീവകാരുണ്യ സംരംഭമായ റിലയന്‍സ് ഫൗണ്ടേഷന് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് അമിതാഭ് ബച്ചന് അറിയിച്ചിരുന്നു.
Discussion about this post