ന്യൂഡല്‍ഹി: സൈനിക നടപടിയ്ക്കിടെ കസ്റ്റഡിയിലെടുത്ത വ്യോമസേന പൈലറ്റിനെ എത്രയും വേഗം വിട്ടുതരണമെന്ന് പാകിസ്താന് ഇന്ത്യയുടെ താക്കീത്. പൈലറ്റിനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് പാകിസ്താന് ഉറപ്പു വരുത്തണമെന്നും അഭിനന്ദനെ ഉടന്‍ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നേരത്തെ പരുക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ച് വീഡിയോ പുറത്ത് വിട്ട പാക് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതു മനുഷ്യാവകാശ സംരക്ഷണത്തിനുളള അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടേയും ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Discussion about this post