ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. പുല്‍വാമയടക്കം വിഷയങ്ങളിലും തുറന്ന ചര്‍ച്ചയാകാം. കൂടാതെ പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും ഇമ്രാന് ഖാന് പറഞ്ഞു. തെറ്റു ധാരണയാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്താന് താത്പര്യമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയ്ക്കും സഹകരണത്തിനും പാകിസ്താന് തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാന്ഖാന് വിശദീകരിക്കുന്നു. യുദ്ധത്തിന്റെ കെടുതികള്‍ തനിക്കറിയാം. അത് ഒന്നിനും പരിഹാരമല്ല. തെറ്റായ പ്രചാരണങ്ങളുടെ പേരില്‍ യുദ്ധം തുടങ്ങി വയ്ക്കരുതെന്നും ഇമ്രാന് ഖാന് ആവശ്യപ്പെടുന്നു. യുദ്ധം തുടങ്ങിയാല്‍ കാര്യങ്ങള്‍ നരേന്ദ്രമോഡിയുടെയോ തന്റെയോ നിയന്ത്രണത്തിലാകില്ലെന്നും ഇമ്രാന്ഖാന് പ്രതികരിച്ചു.
Discussion about this post