ന്യൂഡല്‍ഹി: പാകിസ്താന് നിയന്ത്രണരേഖ ലംഘിച്ച് അതിര്‍ത്തിയിലും ജമ്മുകാശ്മീര്‍ മേഖലയിലും നടത്തിയ ആക്രമണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ യോഗം റദ്ദാക്കി വസതിയില്‍ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന് നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിക്ക് നല്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.
ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നല്കിയ നിര്‍ദേം. സുരക്ഷയും മുന്‍കരുതലും ശക്തമാക്കാന്‍ നടപടി ഉണ്ടാകും. എന്ത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങളും വിശദീകരിക്കുന്നത്.
Discussion about this post