ഇസ്ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രകോപനപരമായ നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി.
ഇക്കാരണത്താല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് കോണ്‍ക്ലേവ് നടത്തുന്ന ചടങ്ങില്‍ പാക് വിദേശകാര്യ മന്ത്രി പങ്കെടുക്കില്ലെന്ന് അറിച്ചു.
മുസ്ലീം ഭൂരിപക്ഷമുള്ള അന്‍പത്തിയേഴ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടന നടത്തുന്ന ചടങ്ങിലാണ് ഖുറേഷി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.
മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഒഐസി സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക് മണ്ണില്‍ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുഷമയുടെ പങ്കാളിത്തത്തിനെതിരെ പാക് മന്ത്രിയുടെ പ്രതികരണം.
Discussion about this post