ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് തിരിച്ചടി നല്‍കുകയാണ്. അതേമയം കടുത്ത നടപടികളാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന സമ്മേളനത്തില്‍ നിന്ന് പാക് പിന്മാറി. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. എന്നാല്‍ ഇന്ത്യയെ ഒഴിവാക്കണമെന്ന ആവശ്യം പാക് മുന്നോട്ട് വെച്ചെങ്കിലും യുഎഇ തള്ളുകയായിരുന്നു.
പാകിസ്താനുമായുള്ള പ്രശ്നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ രാവിലെ വ്യക്തമാക്കിയിരുന്നു. ജയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. നടന്ന ആക്രമണങ്ങളൊന്നും പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.
പാക് അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ക്ക് വലിയ തോതില്‍ പരുക്കേറ്റിട്ടുണ്ട്. ഷോപിയാനില്‍ സൈന്യം രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഒളിത്താവളത്തില്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടാളികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഗവര്‍ണര്‍ സത്യപാല്‍ മലിക് സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചു.
Discussion about this post