വിജയവാഡ: കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോ എല്ലാവരേയും ഭയപ്പെടുത്തുകയാണ്. അമിതവേഗതയിലെത്തിയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും ആളുകളെയും ഇടിച്ച് തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. വിജയവാഡയിലെ ശ്രീ ചൈതന്യ സ്കൂളിന്റെ ബസാണ് ഇത്തരത്തില്‍ സാഹസം കണിക്കുന്നത്.
റോഡിലെ ഡിവൈഡറിനെ ബസ് ഇടിച്ചിടുന്നതും തുടര്‍ന്ന് മറ്റ് വാഹനങ്ങളുടെ നേരെ പാഞ്ഞു കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്.ബൈക്ക് യാത്രികനായ വയോധികന് ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ട്രാഫിക്ക് സിഗ്നലിലെ സിസിടിവിയിലാണ് അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
30 വിദ്യാര്‍ത്ഥികളായിരുന്നു അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. അമിതവേഗത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടശേഷം ബസ് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവര്‍ ദുര്‍ഗാ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post