കൊല്‍ക്കത്ത: ആകാശച്ചുഴിയില്‍പ്പെട്ട് ഗോ എയര്‍ വിമാനം ആകാശത്ത് വട്ടം കറങ്ങി. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്.
വിമാനം ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മോശം കാലാവസ്ഥയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായത്.
നിസാര പരിക്കേറ്റ ക്യാബിന് ക്രൂ അംഗങ്ങള്‍ പിന്നീട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ചികിത്സതേടിയെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും ജി8 761 വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഗോഎയറിന്റെ വിശദീകരണം.
Discussion about this post