കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്, പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.! മിസൈല്‍, മോട്ടാര്‍ ആക്രമണങ്ങള്‍ നടത്തി പാകിസ്താന്‍; രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ഷോപ്പിയാനിലെ മെമാന്താറിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നത്. പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി.

ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മിസൈല്‍, മോട്ടാര്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. പാകിസ്താന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.

രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് വിവരം. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രജൌരിയിലെ സ്‌ക്കൂളുകള്‍ അടച്ചു.

Exit mobile version