ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങള്‍ കാണാന്‍ ഇനി രാജ്യങ്ങള്‍ ചുറ്റി കറങ്ങേണ്ടതില്ല. ഇവയെല്ലാം ഒരുമിച്ച് കാണാന്‍ അവസരം ഒരുക്കുകയാണ് ദക്ഷിണ ഡല്‍ഹിയിലെ പാര്‍ക്ക്. വെറും 50 രൂപ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങളും കണ്ട് മടങ്ങാം.
മനോഹരമായ ലോകാത്ഭുതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് വ്യവസായ മാലിന്യങ്ങള്‍ കൊണ്ടാണ്. അത്കൊണ്ട് തന്നെ ഈ പാര്ക്കിന് വേസ്റ്റ് ഓഫ് വണ്ടര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
താജ് മഹല്‍, ഗിസയിലെ പിരമിഡ്, പാരീസിലെ ഈഫല്‍ ടവര്‍, പിസയിലെ ചരിഞ്ഞ ഗോപുരം, ബ്രീസിലിലെ അത്ഭുത നിര്‍മിതിയായ ക്രൈസ്റ്റ് ദ റെഡീമര്‍, റോമിലെ കൊളോസിയം, ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്നിവയാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഏഴ് മഹാത്ഭുത മാതൃകകള്‍. കാറ്റാടി, സൗര ഊര്‍ജത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം.
Discussion about this post