ഭുവനേശ്വര്‍: പാകിസ്താനില്‍ കടന്നുകയറി ഭീകരാവളങ്ങള് തകര്‍ത്തതിനു പിന്നാലെ ഒഡീഷയില്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ പരീക്ഷണം. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന 2 മിസൈലുകളാണ് ഇന്ത്യന്‍ കരസേന പരീക്ഷിച്ചത്. സേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ചതാണ് മിസൈല്‍. ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
റഡാറുകളില്‍ പിടിച്ചെടുക്കാന്‍ സാധിക്കാത്ത സവിശേഷമായ രൂപകല്‍പ്പനയാണ് ഈ മിസൈലിന്റേത്. ട്രക്കില്‍ നിന്ന് പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി.
ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇന്ന് പരീക്ഷിച്ച മിസൈലുകള്‍. മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് വിജയകരമായ മിസൈല്‍ പരീക്ഷണം.
Discussion about this post