ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജവാന്മാരുടെ ജീവന് എടുത്തതില്‍ പ്രതിഷേധിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് ചൈന. ഇരുകൂട്ടരും ഒരുപോലെ സംയമനം പാലിക്കണമെന്നാണ് ചൈനയുടെ അഭിപ്രായം. ഇസ്രായേലി സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ഭീകരാക്രമണക്യാപുകള് ആക്രമിക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്.
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 12 മിറാഷ് 2000 പോര് വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണത്തില്‍ 1000 കിലോ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. 21 മിനിറ്റ് നീണ്ടു നിന്നു. ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ഭീകരക്യാംപുകള്‍ നാമാവശേഷമാക്കി. ബാലാക്കോട്ടാണ് ആദ്യ ആക്രമണം നടത്തിയത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച ആക്രമണ പദ്ധതിയാണ് നടത്തിയത്.
മിന്നാലാക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലുപം പോറലേല്‍ക്കാതെ 100 ശതമാനം വിജയം വരിച്ച് മടങ്ങിയെത്തി. ജെയ്ഷെ തലവന്‍ മസൂദ് അസഹറിന്റെ അടുത്ത ബന്ധു ഉസ്താദ് ഖോറിയെന്ന യൂസഫ് അസഹറിന്റെ നേതൃത്വത്തിലുള്ള വന്ഭീകരപരിശീലനകേന്ദ്രമാണ് ബാലാക്കോട്ടില്‍ തകര്‍ത്തത്. അതേസനയം ചൈനയുടെ പ്രതികരണത്തിലും പ്രതിഷേധങ്ങള്‍ എത്തുന്നുണ്ട്. വ്യോമസേനയുടെ നടപടിയില്‍ രാജ്യം മുഴുവനും സന്തോഷിക്കുമ്പോള്‍ സംയമനം പാലിക്കണമെന്ന നിര്‍ദേശം ശരിയല്ലെന്നുമാണ് വാദം .
Discussion about this post