പാകിസ്താന്‍ അധീനകാശ്മീരില്‍ അല്ല; ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്താനിലേക്ക് കടന്നു കയറി തന്നെ! അമേരിക്കയ്ക്ക് ശേഷം കടന്നുകയറുന്ന ആദ്യരാജ്യമായി ഇന്ത്യ; വന്‍ മുന്നേറ്റത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍

കാശ്മീര്‍: ഇന്ത്യയുടെ വ്യോമസേനയുടെ മിന്നലാക്രമണം പാകിസ്താന്‍ അധീന കാശ്മീരിലല്ല, പാകിസ്താന്‍ അതിര്‍ത്തിയില്‍ തന്നെയെന്ന് ദേശീയ മാധ്യമങ്ങള്‍. പാക് അധീന കശ്മീരില്‍ ആയിരുന്നു ഇന്ത്യയുടെ കടന്നാക്രമണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പാകിസ്താനില്‍ തന്നെയുള്ള ബലാക്കോട്ടില്‍ തന്നെയാണ് ആക്രമിച്ചത് എന്നാണ് പുതിയ വിവരം. അങ്ങനെയെങ്കില്‍ ഇത് വ്യോമസേനയുടെ വലിയ മുന്നേറ്റം ആണെന്നും വിലയിരുത്തപ്പെടുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ താളവളത്തില്‍ അതായത് പാക് മണ്ണില്‍ തന്നെ ചെന്ന് തിരിച്ചടിച്ച് ഇന്ത്യ എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ബലാക്കോട്ട് ഉള്ളതാണ് ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയത്.

ഫെബ്രുവരി 15ന് തന്നെ പ്രധാനമന്ത്രി തിരിച്ചടിക്ക് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുല്‍വാമയില്‍ ഇന്ത്യക്ക് ഏറ്റ പ്രഹരത്തിന് കനത്ത തിരിച്ചടിയാണ് രാജ്യം നല്‍കിയത്. പാക് മണ്ണിലെ ഇന്ത്യ സര്‍പ്രൈസ് സര്‍ജിക്കല്‍ സൈട്രെക്ക്-2 എന്നാണ് ഈ ആക്രമണത്തെ വിലയിരുത്തപ്പെടുന്നത്. അമേരിക്കയ്ക്ക് ശേഷം പാകിസ്താന്‍ മണ്ണിലെത്തി ആക്രമണം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്നും പ്രതിരോധ വിദഗ്ദര്‍ പറയുന്നു.

നിരവധി ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബലാക്കോട്ടിലെത്തിയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. ജയ്ഷെ മുഹമ്മദിന്റെ പ്രധാനപ്പെട്ട നേതാക്കളടക്കം നിരവധി ഭീകരരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പരിശീലനം നടത്തുന്ന നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ജയ്ഷെ മേധാവി മസൂദ് അസറും സഹോദരന്‍ ഇബ്രാഹിമും സ്ഥിരമായി എത്താറുള്ള കേന്ദ്രങ്ങളാണ് തകര്‍ന്നത്. തകര്‍ന്നവയില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരതാവളവും ഉള്‍പ്പെടുന്നു. പാക് അധീന കശ്മീരിലെ ചകോതിയിലും മുസാഫറാബാദിലും മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തി.

Exit mobile version