ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.
നരേന്ദ്രമോഡിയെ ട്വിറ്ററില്‍ പിന്തുടരുന്ന അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. തിരിച്ചടിച്ച് വീണ്ടും ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തത്.
India strikes again. This is new India under Leadership of Honourable PM Shri @narendramodi ji. India's airforce destroyed terrorist camps in Pakistan and more than 200-300 militant have been killed According to souces.
@ImranKhanPTI how's the josh ??#Balakot #SurgicalStrike2 pic.twitter.com/8FRaUK3TfK— 🇮🇳अजय कुशवाहा🇮🇳 🇮🇳Ajay🇮🇳 (@AjayKushwaha_) February 26, 2019
നരേന്ദ്ര മോഡിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണ് ഇതെന്നും 300 ഓളം തീവ്രവാദികളാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതേ വീഡിയോ തന്നെ ഖാലിദ് പികെ എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം’ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ പാകിസ്താന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വ്യോമസേന നടത്തിയ പരേഡിന്റെ വീഡിയോയാണ് ഇതെന്നാണ് സ്യൂല്‍കി മൂണ്‍ എന്ന യൂസര്‍ പറയുന്നത്. മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോയാണ് ഇന്ത്യന്‍ സേനയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.
Discussion about this post