അരിയലൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന് കണക്ക് തീര്‍ത്ത് തിരിച്ചടി നല്‍കിയതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. 300 ഭീകരര്‍ക്ക് പകരം മുഴുവന്‍ ജവാന്മാരുടെയും ജീവനെടുത്താലെ മരിച്ച ജവാന്മാരുടെ ആത്മാവിന് ശാന്തി ലഭിക്കുകയൊള്ളൂവെന്ന് അവര്‍ പറയുന്നു.
സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതിയാണ് തിരിച്ചടിയില്‍ പ്രതികരണം അറിയിച്ചത്. ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്റെയും ആത്മാവിന് ശാന്തി ലഭിക്കു- ഗാന്ധിമതി പറയുന്നു.
അച്ഛന്റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. ഭര്‍ത്താവിന്റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്പിടിച്ച ഗാന്ധിമതിയുടെ രാജ്യത്തിന് മറക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണ് ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചത്. അതിന്റെ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ കാത്ത് മറ്റൊരു ദുരന്തം എത്തിയത്.
Discussion about this post