കച്ച്: ജെയ്ഷെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ കച്ച് അതിര്‍ത്തിയിലേക്ക് പാകിസ്ഥാന്റെ ഡ്രോണ്‍. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണ്‍ വെടി വെച്ചിടുകയായിരുന്നെന്ന് ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ജെയ്ഷെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സൈന്യവും വ്യോമസേനയും ഒരുക്കിയിരിക്കുന്നത്. പാകിസ്താന്റെ ഏത് നീക്കവും നേരിടാന്‍ ഇന്ത്യന്‍ കരസേനയും വ്യോമസേനയും സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Discussion about this post