രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല; പ്രധാനമന്ത്രി

രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും തെരഞ്ഞെട്ടുപ്പ് റാലിയില്‍ മോഡി പറഞ്ഞു

ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡി പ്രതികരിച്ചത്.

ഇന്ത്യന്‍ വ്യാമാക്രമത്തിന് ശേഷം പ്രധാന മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും തെരഞ്ഞെട്ടുപ്പ് റാലിയില്‍ മോഡി പറഞ്ഞു. ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്നും മോദി വ്യക്തമാക്കി.

Exit mobile version